ബിഹാറില്‍ ഭരണപ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്തു. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജനതാദള്‍ യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്കു തടയിട്ടാണ് നിയമസഭ പിരിച്ചുവിടാന്‍ മാഞ്ചി ശിപാര്‍ശ ചെയ്തത്. ശനിയാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ ഏഴു മന്ത്രിമാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചപ്പോള്‍ 20 മന്ത്രിമാര്‍ എതിര്‍ത്തു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജെഡി-യുവിന്റെ പ്രകടനം മോശമായതിനെത്തുടര്ന്നാണു ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായത്.
Comments