അഴിമതിക്ക് അവസാനം കുറിക്കുകയെന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് കെജ്രിവാള്. തീര്‍ച്ചയായും ഇത് ജനങ്ങളുടെ വിജയമാണ്. അഴിമതിക്ക് അവസാനം കുറിക്കുക എന്നതാണ് എന്റെ പ്രഥമ പരിഗണന. എനിക്ക് ഒരിക്കലും ഭയമുണ്ടായിരുന്നില്ല. ജനങ്ങള്‍ കൂടെയുണ്ടാവുമെന്ന് അറിയാമായിരുന്നു. നിങ്ങളുടെ മുഖ്യമന്ത്രിയായിരിക്കുമെന്നും വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുമെന്നും ഞാനവര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. ഒരു സാധാരണക്കാരനാണ് ഞാന്‍. അതുപോലെ ജനങ്ങളുടെ മുഖ്യമന്ത്രിയും’’- കെജ്രിവാള് പറഞ്ഞു. കിരണ്‍ ബേദിയെ കുറിച്ച് ഒന്നും തന്നെ തനിക്ക് പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments