വ്യാജ കമ്പനികളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍ ആദായ നികുതി വകുപ്പ് എ.എ.പിക്ക് നോട്ടീസയച്ചു. വിവാദ ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് ഫെബ്രുവരി 16 നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. നാലു ചെക്കുകളായി രണ്ടു കോടി രൂപയാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഫണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച് അറിയിക്കണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് ആം ആദ്മി പാര്‍ട്ടി ഫണ്ടിലേക്ക് വ്യാജ കമ്പനികളുടെ പേരില്‍ രണ്ടു കോടി രൂപയുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചതായി പാര്‍ട്ടി മുന്‍ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
Comments