സിറിയന്‍ ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റില്‍ 20,000 ലേറെ വിദേശികള്‍ ' സന്നദ്ധപ്രവര്‍ത്തകരായി' പോരാടുന്നതായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍. 90 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതിലുള്‍പ്പെടും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും 3,400 പേരും യു.എസില്‍ നിന്നും 150 പേരും ഐ.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍.സി.ടിസി) വെളിപ്പെടുത്തി. ഇത് ഏകദേശ കണക്കുമാത്രമാണെന്നും എന്‍.സി.ടി.സി പറയുന്നു.
പാകിസ്താന്, അഫ്ഗാനിസ്താന്, ഇറാഖ്,യെമന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരസംഘടനകളിലേക്ക് വിദേശികള്‍ ചേര്ന്നിരുന്നതിനേക്കാള് വളരെ കൂടിയ നിരക്കിലാണ് ഐ.എസിലേക്ക് ചേരുന്നത്.
Comments