ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12ന് രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ചടങ്ങിന് എത്തേണ്ടതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല.എ.എ.പി മന്ത്രിസഭയില്‍ കെജ്രിവാളിന്റെ അടുത്ത സഹയാത്രികന് മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകും. ഗോപാല്‍ റായി, ജിതേന്ദ്ര ടോമര്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്, അസിം അഹമ്മദ് ഖാന് എന്നിവരും മന്ത്രിമാരാകാന്‍ ഇടയുണ്ട്. ഇതില്‍ സത്യേന്ദ്ര ജെയിനും മനീഷ് സിസോദിയയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാണ്.
Comments