ന്യൂഡല്‍ഹി: സുനന്ദ കേസില്‍ സത്യസന്ധമായ മറുപടികള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ശശി തരൂരിനോട് അന്വേഷണ സംഘം. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യവെയാണ് ഇങ്ങനെ താക്കീത് നല്‍കിയത്.
ജനുവരി 19ന് നടത്തിയ ചോദ്യം ചെയ്യലില്‍ മറുപടിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയായിരുന്നു. ബോധരഹിതയായിട്ടും സുനന്ദയെ എന്തുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്ന ചോദ്യത്തിന് തരൂര്‍ മറുപടി നല്‍കിയില്ലെന്നാണ് റിപോര്‍ട്ട്. സുനന്ദയെ പോസ്റ്റ് മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുമായി തരൂര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇവയെല്ലാം പരിശോധിച്ച ശേഷം തരൂരിനെ നാലാംഘട്ട ചോദ്യം ചെയ്യലിനായി സംഘം വിളിച്ചേക്കും. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി വിദേശത്തേക്ക് അയച്ചിരിക്കുകയാണ്.
Comments