ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയുടെ പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് വിട്ടു നിന്നു. തിരുവനന്തപുരത്തു നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് വി.എസ് വിട്ടുനില്‍ക്കുന്നത്.
മാണിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങില്‍ നിന്ന് വി.എസ് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Comments