തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. അജ്ഞാതനായൊരാള്‍ ഉന്നത എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് വിമാനത്താവളത്തില്‍ ബോംബ് വച്ചതായി അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്ക്വാഡും നടത്തിയ തെരച്ചിലില്‍ ബോംബ് കണ്ടെത്താനായില്ല.
തഞ്ചാവൂരില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഫാന്‍സി ഷോപ്പ് ഉടമയായ മുബാറക് ഹുസൈന് എന്നയാളുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
Comments