സൗദി അറേബ്യയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു നാലു സൈനികര്‍ മരിച്ചു. രാത്രികാല പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സൗദി ഇറാക്കുമായും കുവൈറ്റുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഫ്. കേണല്‍ അലി അല്‍ അര്‍ഫാജ്, ലഫ്. മജീദ്, ലഫ്. ജാഡി, ടെക്നീഷ്യന് റയീദ് അല്‍ ജാഹ്നി എന്നിവരാണു മരിച്ചത്.
Comments