കോഴിക്കോട്: പുകവലി തടഞ്ഞ സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദനം. കോഴിക്കോട് രാമനാട്ടുകരയിലെ എല്‍.ഐ.സി ഓഫീസിലെ സുരക്ഷാ ജീവനക്കാരനും കക്കോട് സ്വദേശിയുമായ എ. സുന്ദരനാണ് മര്‍ദനമേറ്റത്.
കൈക്ക് പരിക്കേറ്റ ഇയാളെ ഫറൂക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരന്‍െറ വലതുകൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാറിലെത്തിയ സംഘത്തിലെ ഒരാള്‍ എല്‍.ഐ.സി ഓഫീസിലേക്കുള്ള നടയിലിരുന്ന് പുകവലിച്ചു. ഇതു ചോദ്യം ചെയ്തതിനാണ് അഞ്ചംഗ സംഘം സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചത്.
കാറിന്‍െറ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Comments