പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കര്‍ദിനാള്‍
Text Size
Story Dated: Tuesday, February 17, 2015 05:00 hrs UTC
തിരുവനന്തപുരം: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ. ഇതുവരെ നടന്ന അക്രമങ്ങളെ അദ്ദേഹം അപലപിച്ചതില്‍ സംതൃപ്തിയുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ മതേതരത്വവിരുദ്ധ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവര്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തനത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ദിനാള്‍ പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.
Comments