തമിഴ്നാട് രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം കോഡൂര്‍ പൊന്മള പള്ളിപ്പടി സ്വദേശികളായ കൂവക്കാടന് സലീം(25), അഞ്ചുകണ്ടന്‍ സമീര്‍(19), വലിയാട് റിയാസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒമ്പതു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ നാലിയിരുന്നു അപകടം.
സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. സംഘം ധനുഷ്കോടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു.
Comments