ധനമന്ത്രി കെ.എം.മാണിക്കെതിരേ ഉയര്‍ന്ന ബാര്‍ കോഴ ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതി ഒരു സിറ്റിംഗ് പോലും നടത്തിയിട്ടില്ലെന്നു ചീഫ് വിപ്പും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ പി.സി.ജോര്‍ജ് ആരോപിച്ചു. സമിതി യോഗം ചേര്‍ന്നപ്പോഴെല്ലാം ചായയും ഉഴുന്നുവടയും കഴിച്ചു പിരിയുകയായിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെങ്കില് അതു പൊതുജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം. സമിതി രണ്ടു തവണ യോഗം ചേര്‍ന്നതായി തനിക്ക് അറിയാമെന്നും എന്നാല്‍ തീരുമാനങ്ങള്‍ ഒന്നും എടുത്തതായി അറിയില്ലെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Comments