കൊച്ചി: സോളാര്‍ കേസില്‍ സരിത നായരുടെ കൂട്ടുപ്രതിയായ മണിലാലിന്‍െറ കേസ് നടത്താന്‍ മുഖ്യമന്ത്രി ഇടപെട്ടതായി വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയുടെ മൊഴി. മണിലാലിന്‍െറ സഹോദരന് മുഖ്യമന്ത്രിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്‍െറ ശബ്ദരേഖ തന്‍െറ കൈയ്യിലുണ്ട്. 2014 മാര്‍ച്ചില്‍ തൃശൂരില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കണ്‍വെഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മണിലാലിന്‍െറ സഹോദരന് രജീഷും മറ്റ് ബന്ധുക്കളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇവരെ സഹായിക്കാന്‍ തൃശൂര്‍ എം.എല്‍.എ ചുമതലപ്പെടുത്തുകയും ഇതുപ്രകാരം എം.എല്‍.എ 50,000 രൂപ രജീഷിന് നല്‍കുകയും ചെയ്തു. പിന്നീട് കേസ് വിവരം സംസാരിക്കാന്‍ രജീഷ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചതായും സോളാര്‍ അന്വേഷണ കമ്മീഷന് നല്കിയ മൊഴിയില്‍ സുനില്‍കുമാര്‍ പറയുന്നു.
മാര്‍ച്ച് നാലിന് ശബ്ദരേഖ കമ്മീഷന് കൈമാറുമെന്ന് സുനില്‍ കുമാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ടീം സോളാറിന്‍െറ ടെക്നിക്കല്‍ ഓഫീസറായിരുന്നു മണിലാല്‍.
Comments