ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ നഗരമായ യൂഷര്സ്കൈ ബ്രോഡിലെ ഭക്ഷണശാലയില്‍ ഉണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു. റസ്റ്റോറന്റിലെത്തിയ അക്രമി രണ്ട് തോക്കുകള്‍ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ വെടിവെപ്പ് നടത്തുകയായിരുന്നു. മാനസികരോഗിയാണ് അക്രമിയെന്നാണ് സൂചന. 20 ലേറെപ്പേര്‍ വെടിവെപ്പ് നടന്ന സമയത്ത് റസ്റ്റോറന്റില്‍ ഉണ്ടായിരുന്നു. അക്രമിയെ പോലീസ് വധിച്ചു. സ്ലോവാക്യ അതിര്‍ത്തിയിലാണ് വെടിവെപ്പ് നടന്ന യൂഷര്സ്കൈ ബ്രോഡ് നഗരം.
Comments