തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പദ്ധതി അട്ടിമറിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളുടെ പ്രതിഫലനമാണിത്. ടെണ്ടര്‍ അലങ്കോലപ്പെട്ടതിനെകുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പദ്ധതിക്കായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാക്കിയ ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ട് എന്ന ആശയം അട്ടിമറിച്ച് പദ്ധതി പി.പി.പി ആക്കി നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനേറ്റ തിരിച്ചടിയാണിത്. വിഴിഞ്ഞം പോലുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗൗരവമായ പഠനവും രാജ്യാന്തര നിലവാരത്തില്‍ പ്രചരണവും നടത്തണം. എന്നാല്‍, ഇക്കാര്യങ്ങള്‍ ഒന്നും ചെയ്യാതെയാണ് ടെണ്ടര്‍ നടപടികള്‍ വഴിപാടായി നടത്തിയതെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
Comments