സ്ത്രീ സുരക്ഷാ പ്രശ്നങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പറയുന്നു. 182 എന്ന നമ്പരില്‍ വിളിച്ചാല്‍ യാത്രയുടെ സുരക്ഷാപ്രശ്നങ്ങള്‍ അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.സുരക്ഷയും സുഖയാത്രയും നവീകരണവും പ്രധാന ലക്ഷ്യങ്ങള്‍. സാമ്പത്തിക സ്വയം പര്യാപ്തതയും ലക്ഷ്യമാണ്. അടുത്ത വര്‍ഷം 8.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. വിവിധഭാഷകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. യാത്രാനിരക്ക് കൂട്ടില്ല. പാതയിരട്ടിപ്പിക്കലിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സൌകര്യങ്ങള്‍ മെച്ചപ്പെടാത്തതിന് കാരണം നിക്ഷേപങ്ങളുടെ കുറവാണെന്ന് സുരേഷ് പ്രഭു പറഞ്ഞു.
Comments