കേരളം പ്രതീക്ഷയോടെ കാത്തിരുന്ന റെയില്‍വേ ബജറ്റ് നിരാശജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാത ഇരട്ടിപ്പിക്കലിന് നാമമാത്ര തുകയാണ് ഉള്‍ക്കൊള്ളിച്ചത്. വൈദ്യുതീകരണം, സിഗ്നലിങ് തുടങ്ങിയവക്ക് മതിയായ തുകയില്ല. ശബരി പാതക്ക് കേന്ദ്രത്തിന്‍െറ സഹകരണം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പ്രതീക്ഷിച്ച തുക അനുവദിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ചെലവ് പങ്കിടാന്‍ തയാറായ നിലമ്പൂര്‍-നഞ്ചന്‍കോട് പദ്ധതി പരിഗണിച്ചുപോലുമില്ല. സബര്‍ബന്‍ ട്രെയിനും അവഗണിക്കപ്പെട്ടു. ഡീസല്‍, പെട്രോള്‍ വില കുറഞ്ഞതോടെ യാത്രക്കൂലിയിലും ചരക്കുകൂലിയിലും ഇളവ് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, ചരക്കുകൂലി വീണ്ടും കൂട്ടുകയാണ് ചെയ്തത്. പുതിയ ട്രെയിനുകളും പദ്ധതികളും പ്രഖ്യാപിക്കാത്തതുമൂലം റെയില്‍വേയുടെ മുന്നോട്ടുള്ള കുതിപ്പാണ് നിലക്കുന്നത്. രാജ്യ ഭൂപടത്തില്‍ റെയില്‍വേക്കുള്ള സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ പിന്നാക്കംപോകുന്ന ബജറ്റാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments