കൊച്ചി: കൊക്കെയിന്‍ കേസിലുള്‍പ്പെട്ട അഞ്ചു പ്രതികളും അറസ്റ്റിലാകുന്ന സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലായിരുന്നുവെന്ന് രക്തപരിശോധനാ ഫലം. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയിലാണ് കണ്ടെത്തല്‍. രക്തപരിശോധനാ ഫലം പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
നടന് ഷൈന്‍ ടോം ചാക്കോ, ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലെസ്സി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരെയാണ് ഏഴുഗ്രാം കൊക്കെയിനുമായി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും പൊലീസ് പിടികൂടിയത്. രക്തപരിശോധനാ ഫലം പുറത്തു വന്നതോടെ അറസ്റ്റിലാകുമ്പോള്‍ പ്രതികള്‍ കൊക്കെയിന്‍ ലഹരിയിലായിരുന്നുവെന്ന പൊലീസ് വാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.
രേഷ്മയാണ് കേസില്‍ ഒന്നാം പ്രതി. ബ്ലെസി സില്‍വസ്റ്റര്‍ രണ്ടാം പ്രതിയും ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയുമാണ്.
Comments