മാവോയിസ്റ്റ് സംഘടന കേരളത്തില്‍ പലയിടത്തും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. മാവോവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ജെയിംസ് സി. കൂപ്പറുടേയും അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയുടേയും ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കുമ്പോഴാണു പോലീസിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിക്കപ്പെട്ടത്. കേരളത്തില്‍ പാലക്കാട്ടും എറണാകുളത്തും നടന്ന മാവോവാദി ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് ഇവര്‍ സഹായം നല്കിയെന്നു സര്‍ക്കാരിനു വേണ്ടി ഡിജിപി. ടി. ആസഫലി ബോധിപ്പിച്ചു. ജസ്റ്റീസ് ബി. കെമാല്‍ പാഷ ഹര്‍ജി കൂടുതല്‍ വാദത്തിനായി മാര്‍ച്ച് മൂന്നിലേക്കു മാറ്റിയിരിക്കുകയാണ്. പാലക്കാട് കെഎഫ്സി, എറണാകുളത്തു നിറ്റ ജലാറ്റിന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആക്രമിച്ചവര്‍ക്ക് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി നിയമസഹായം നല്‍കിയെന്നാണു പോലീസ് അന്വേഷണത്തില്‍ കണെ്ടത്തിയിട്ടുള്ളത്. മാവോവാദി സായുധ വിഭാഗത്തിലെ അംഗമെന്നു കരുതുന്ന രൂപേഷുമായി ബന്ധപ്പെട്ട രേഖയും കണെ്ടത്തിയിട്ടുണ്ട്.
Comments