ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബാറ്റിംഗ് തിരഞ്ഞെടുത്തു. കാല്‍മുട്ടിനേറ്റ പരിക്കുമൂലം പിന്മാറിയ മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇടം നേടി. തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് ഇന്ത്യ യു.എ.ഇയെ നേരിടുന്നത്. അയര്‍ലന്‍ഡുമായി കപ്പിനും ചുണ്ടിനുമിടയില്‍ ചരിത്രജയം നഷ്ടപ്പെട്ട യു.എ.ഇ ടീമില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ഇത്തവണത്തെ ലോകകപ്പില്‍ കേരളത്തിന്‍െറ സാന്നിധ്യം സാധ്യമാകുന്നതും ഇതുവഴിയാണ്. ഓള്‍റൗണ്ടര്‍ റോളിലിറങ്ങുന്ന കൊല്ലങ്കോടുകാരന് കൃഷ്ണചന്ദ്രനും മുംബൈക്കാരനായ സ്വപ്നില്‍ പാട്ടീലുമാണ് അവര്‍. ഇവര്‍ക്കു പുറമെ എട്ട് പാകിസ്താന് വംശജരും ഒരു ശ്രീലങ്കക്കാരനും അടങ്ങിയതാണ് യു.എ.ഇ ടീം.
Comments