കേന്ദ്രബജറ്റ് സാധാരണക്കാരനെ നിരാശപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. കോര്‍പറേറ്റുകളെ പ്രീണപ്പിക്കുന്ന ബജറ്റാണിതെന്നും വി.എസ് ആരോപിച്ചു. റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതു സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും എയിംസ്, ഐഐടി വിഷയങ്ങളില്‍ കേരളത്തെ അവഗണിച്ചെന്നും വി.എസ് ആരോപിച്ചു.
പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ചു പിന്നീട് വിശദീകരിക്കാമെന്നു പറഞ്ഞ വി.എസ്. സിപിഎമ്മിനെതിരെയുള്ള സിപിഐയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോ പാര്‍ട്ടിക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നു പ്രതികരിച്ചു.
Comments