ഫലസ്തീന് വിമോചന സംഘടനയായ ഹമാസിനെ ഭീകരസംഘടനയായി ഈജിപ്ഷ്യന്‍ കോടതി പ്രഖ്യാപിച്ചു. ഹമാസിന്‍െറ സായുധവിഭാഗം ഖസ്സാം ബ്രിഗേഡിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് പുതിയ പ്രഖ്യാപനം.മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷം, ഈജിപ്തിലെ സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായം നല്‍കുന്നുവെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. സിനായ് മേഖലയില്‍ ആക്രമണം നടത്തുന്ന സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായമത്തെിക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.
Comments