തിരുവനന്തപുരം: ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. രാഹുലിന്‍െറ അവധി താല്കാലികം മാത്രമാണ്. അദ്ദേഹത്തിന്‍െറ സാന്നിധ്യം പലര്‍ക്കും പേടിയാണ്. അത്തരക്കാരാണ് വിവാദമുണ്ടാക്കുന്നതെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരും. ഇന്ത്യയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് മോദി സര്‍ക്കാരിനില്ലെന്നും ആന്റണി വ്യക്തമാക്കി.
സ്ഥാനാര്‍ഥി പട്ടികയില്‍ നോമിനികളെ കുത്തിനിറച്ചാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ഥികളെ കണ്ടെ ത്താന് കഴിയണം. തെരഞ്ഞെടുപ്പില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും ആന്റണി ചൂണ്ടിക്കാട്ടി.
സംഘടന സുസജ്ജമായാലും നേതൃത്വം പലവഴിക്ക് പോകുന്നതാണെങ്കില്‍ യാതൊരു കാര്യവുമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Comments