ഡി.ജി.പി ബാലസുബ്രഹ്മണ്യം നിഷാം കേസില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ താന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് കാണിച്ച് അദ്ദേഹം ഒരു കുറിപ്പ് നല്‍കിയതായും കുറിപ്പിലെ കാര്യങ്ങള്‍ വിശ്വാസ യോഗ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ കൈവശം ഡി.ജി.പിക്ക് എതിരെ തെളിവുണ്ടെങ്കില്‍ അത് തനിക്ക് നല്കട്ടെയെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അപ്പോഴത് പരിശോധിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി.ജി.പിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തെ പറ്റി സംശയിക്കാനൊന്നുമില്ലെന്നും സര്‍ക്കാര്‍ അദ്ദേഹത്തെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments