ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതി മാര്‍ക്ക് ലിപ്പേര്‍ട്ടിന് കുത്തേറ്റു. സോളില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആയിരുന്നു ആക്രമണം. മുഖത്തും ഇടതുകൈക്കും കുത്തേറ്റ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയ 55 കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഉത്തര - ദക്ഷിണ കൊറിയകള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെടുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അക്രമിയെന്നാണ് സൂചന. ആക്രമണത്തെ അമേരിക്കയും ദക്ഷിണ കൊറിയയും അപലപിച്ചു. മാര്‍ക്ക് ലിപ്പേര്‍ട്ടിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നേരിട്ട് വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.
Comments