‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ലെസ്ലി ഉദ് വിന്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വിലക്കാണിത്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ബി.ബി.സി ചാനല്‍ ചര്‍ച്ചയില്‍ ഉദ് വിന് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ മാത്രമുള്ള ഒരു സംഭവമല്ല ‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററിയില്‍ പ്രതിപാദിച്ചിട്ടുള്ളത്. ലോകത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള സന്ദേശം കൂടിയാണിത്. യു.കെ അടക്കമുള്ള രാജ്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഡോക്യുമെന്ററിയെ സ്ത്രീകളും പുരുഷന്മാരും ഗൗരവത്തോടെ വിലയിരുത്തണം. പുരുഷന്മാരുടെ സംസ്കാരത്തിലും ചിന്തയിലും മാറ്റങ്ങള്‍ വരുത്തണമെന്നതാണ് ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നതെന്നും ലെസ്ലി ഉദ് വിന് വ്യക്തമാക്കുന്നു.
Comments