തമിഴ്നാട്ടില്‍നിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയില്‍നിന്നുള്ള ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. പാമ്പന്‍ സ്വദേശികളെയാണ് ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് ആയുധധാരികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു. ആയുധ ധാരികള്‍ ആവശ്യപ്പെട്ട തുക എത്രയാണെന്ന് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കെയാണ് തട്ടിക്കൊണ്ടുപോകല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വെള്ളിയാഴ്ച ശ്രീലങ്കയില്‍ എത്തിയിരുന്നു.
Comments