സ്പീക്കര്‍ ജി കാര്ത്തികേയന് (66) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി. എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന് എംഎല്‍എ എന്നിവര്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി എം കെ മുനീര്‍ ബംഗളൂരുവിലെ ആസ്പത്രിയിലെത്തി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുമായി സംസാരിച്ചു.
Comments