നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6.30നു തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഇന്നു രാവിലെ ഒമ്പതിനു നിയമസഭയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ഗവര്‍ണര്‍ പി.സദാശിവം അടക്കം നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ പത്തിനു കെപിസിസി ഓഫീസിലും 11നു സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്നു 12 നു വിലാപയാത്രയായി കാര്‍ത്തികേയന്റെ നിയമസഭാ മണ്ഡലമായ അരുവിക്കരയിലെ ആര്യനാട്ടേക്കു കൊണ്ടുപോകും. 12.30 മുതല്‍ മൂന്നുവരെ ആര്യനാട് ഗ വണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാലിനു ശാസ്തമംഗലത്തെ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയശേഷം 6.30നു തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
Comments