വടക്കന്‍ അര്‍ജന്റീനയില്‍ സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു.
ലാ റിയോജ പ്രവിശ്യയിലെ നഗരമായ വില്ല കോസ്റ്റലിയിലായിരുന്നു അപകടം. അപകടത്തില്‍ പത്ത് പേര് മരിച്ചതായി സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഫ്രഞ്ച് പൗരന്മാരാണ്.
അപകടസമയം സാധാരണകാലാവസ്ഥയായിരുന്നുവെന്നും അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments