ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യ ഇതിനകം തന്നെ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രവേശത്തിന് ഇന്നത്തെ മത്സരം ജയിക്കണം.
കഴിഞ്ഞ മത്സരത്തേതില്‍ നിന്ന് മാറ്റം വരുത്താതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നതെങ്കില്‍, ഐറിഷ് നിരയില്‍ ആന്‍ഡി മക്ബ്രെയ്ന്‍ പകരം സ്റ്റുവര്‍ട്ട് തോംസണ്‍ കളിക്കും.
ടീം: അയര്‍ലന്‍ഡ്: വില്യം പോട്ടര്‍ഫീല്‍ഡ്, പോള്‍ സ്റ്റിര്‍ലിങ്, എഡ് ജോയ്സ്, ആന്‍ഡി ബാല്‍ബിര്‍നി, കെവിന് ഒബ്രിയന്‍, ഗ്യാരി വില്‍സണ്‍, നിയല്‍ ഒബ്രിയന്‍, ജോണ്‍ മൂണി, ജോര്‍ജ് ഡോക് റെല്‍, അലക്സ് കുസാക്, സ്റ്റുവര്‍ട്ട് തോംസണ്‍
ഇന്ത്യ: ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ് ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, എം.എസ്.ധോണി, രവീന്ദ്ര ജദേജ, ആര്. അശ്വിന്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ഉമേഷ് യാദവ്.
Comments