ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി മന്ത്രി കെ.എം മാണിക്കെിരെ കേസെടുക്കണമെന്നും അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
എസ്. ശര്‍മ്മയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി ചോദിച്ചത്. മാണിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. മാണിയാണ് കോഴ വാങ്ങിയതെങ്കിലും നാണക്കേട് കേരളത്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. സര്‍ക്കാര്‍ വീഴുമെന്ന ഭയം കൊണ്ടാണ് മാണിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments