മാണി ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി -കോടിയേരി
Text Size
Story Dated: Tuesday, March 10, 2015 04:57 hrs UTC
അഴിമതി കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി നിയമസഭ ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. അടൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് അവതരണ ദിനമായ 13ന് സി.പി.എം തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധ സമരത്തെ പൊലീസിനെ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments