അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടത് -ഗണേഷ്കുമാര്
Text Size
Story Dated: Tuesday, March 10, 2015 05:31 hrs UTC
തിരുവനന്തപുരം:സര്‍ക്കാറിനെതിരെ വിമര്‍ശിച്ച് വീണ്ടും ഗണേഷ് കുമാര്‍ എം.എല്‍.എ. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടത്. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായില്‍ പണം തിരുകിക്കയറ്റാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് ഗണേഷിന്‍െറ വിമര്‍ശം. നയപ്രഖ്യാപനത്തെ ഗണേഷ് അനുകൂലിക്കുയോ പ്രതികൂലിക്കുയോ ചെയ്തില്ല.
Comments