സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നത് നിഷിദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ബാലകൃഷ്ണപ്പിള്ള. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്നാണ് തീരുമാനമെന്നും ബാലകൃ്ണപ്പിള്ള വ്യക്തമാക്കി. ന്ന് വര്‍ഷമായി മാനസികമായി യു.ഡി.എഫിന് പുറത്തു തന്നെയാണ് താനെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള സ്വമേധയാ മുന്നണി വിട്ടുപോവില്ലെന്നും പറഞ്ഞു. യു.ഡി.എഫിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബാലകൃഷ്ണപ്പിള്ള ഉന്നയിച്ചത്. ജാതിയും മതവും നോക്കിയാണ് യു.ഡി.എഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അഴിമതിക്കാര്‍ക്ക് മാത്രമേ മുന്നണിയില്‍ സ്ഥാനമുള്ളു എന്ന സ്ഥിതിയാണ്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
Comments