ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ തള്ളി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. കട്ജു നടത്തിയ ഗാന്ധി വിരുദ്ധ പ്രസ്താവന അപലപനിയമാണെന്ന് ജയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞു. പ്രസ്താവനയെ അപലപിച്ച് രാജ്യസഭയില്‍ പ്രമേയം പാസാക്കി. ഗോവധ നിരോധനം ഇന്നും രാജ്യസഭയെ പ്രക്ഷുബ്ദമാക്കി. തൃണമൂല്‍ കോണ്‍ഗ്രസാണ് വിഷയം അവതരിപ്പിച്ചത്. പിന്തുണയുമായി മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. വിമാനക്കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണെന്നു എംപിമാര്‍ രാജ്യസഭയില്‍ ആരോപിച്ചു. ഇത് സഭയുടെ പൊതുവികാരമാണെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഉപാധ്യക്ഷന്‍ പി.ജെ കുര്യന് ആവശ്യപ്പെട്ടു.
Comments