കല്‍ക്കരിപാട അഴിമതിക്കേസില്‍ സത്യം എന്നായാലും പുറത്തു വരുമെന്ന് മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
കല്‍ക്കരിപാട അഴിമതിക്കേസില്‍ മന്‍മോഹന്‍സിംഗിനെ സിബിഐ പ്രതി ചേര്‍ത്തിരുന്നു. മന്‍മോഹന്‍സിംഗ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നു ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്.
Comments