സ്കൂള്കലോത്സവആരവങ്ങള്ക്ക് മാറ്റുകൂട്ടിയ സ്വാഗതഗാനമൊരുക്കിയ തമീം ഹാരിസ് (14) അന്തരിച്ചു. ആരും ആവശ്യപ്പെട്ടിട്ടല്ലെങ്കിലും മാനാഞ്ചിറയുടെ കുളിരും കല്ലായിപ്പുഴയുടെ മൊഞ്ചും നിറച്ച് തമീം ഒരുക്കിയ തീം സോങ് യുട്യൂബിലും മറ്റുമായി ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞിരുന്നു. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന തമീം നിരവധി പാട്ടുകള്‍ സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മാധ്യമപ്രവര്‍ത്തകനായ കെ.വി. ഹാരീസിന്റെയും തസ്നീമിന്റെയും മകനാണ്.
Comments