സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്ന് സിഇജി റിപ്പോര്‍ട്ട്.2013-14 വര്‍ഷത്തിലെ റിപ്പോര്‍ട്ടാണ് സി.എ.ജി നിയസഭയിലെ മേശപ്പുറത്ത് വെച്ചത്.
കടമെടുത്ത തുക കൊണ്ടാണ് സംസ്ഥാനത്തിന്റെ നിത്യ ചെലവുകള്‍ നടന്നു പോവുന്നത്. കടമെടുക്കുന്ന തുകയുടെ പകുതി പോലും വികസനത്തിനായി ഉപയോഗിക്കുന്നില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
റവന്യൂ വരവില്‍ 5789 കോടി രൂപയുടെ കുറവാണുള്ളത്. അതേസമയം, റവന്യൂ ചെലവില്‍ 13 ശതമാനം വര്‍ധനവുള്ളതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവാകട്ടെ, കടമെടുത്ത ഫണ്ടിനെ ആശ്രയിച്ചാണ് നടക്കുന്നതും.
പദ്ധതികള്‍ക്കായുള്ള ചെലവ് 69 ശതമാനം മാത്രമാണ്. ശബളം ഉള്‍പ്പടെയുള്ള ചെലവുകള്‍ അസാമാന്യമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലേത്.
Comments