ഫ്രാന്‍സില്‍ വന്‍സുരക്ഷാസന്നാഹത്തോടെ രണ്ട് വാനുകളിലായി കൊണ്ടുപോകുകയായിരുന്ന 70 കോടി രൂപയോളം വിലവരുന്ന രത്നാഭരണങ്ങള്‍ ആയുധധാരികളായ മോഷണസംഘം കൊള്ളയടിച്ചു. പാരീസില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള യോനെയിലാണ് കവര്‍ച്ച നടന്നത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വാനിനെ പിന്തുടര്‍ന്ന മോഷ്ടാക്കള്‍ അവലോണിലെ ടോള്‍ ബൂത്തിനടുത്താണ് കൊള്ള നടത്തിയത്. 15-ഓളം പേര് മോഷണ സംഘത്തിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാനിലുണ്ടായിരുന്നവരെ പരിക്കേല്‍പ്പിക്കാതെയാണ് അത്യാധുനിക ആയുധങ്ങളുള്ള സംഘം കൊള്ള നടത്തിയത്. ടോള്‍ ബൂത്തിന് അധികം ദൂരയല്ലാതെ പിന്നീട് കത്തിച്ചനിലയില്‍ വാന്‍ കണ്ടെത്തി. വിവരമറിഞ്ഞ പോലീസ് സ്ഥലത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.
Comments