കല്‍ക്കരികുംഭകോണ കേസില്‍ പ്രത്യേക കോടതി പ്രതിയാക്കിയ മന്‍മോഹന്‍സിങ്ങിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാന്ധിയും എംപിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളും മാര്‍ച്ച് നടത്തി. എ.ഐ.സി.സി. ആസ്ഥാനത്തുനിന്നും മന്‍മോഹന്‍സിങ്ങിന്റെ വസതിയിലേക്കായിരുന്നു മാര്‍ച്ച്.
സത്യത്തിന്റെ പ്രതീകമാണ് മന്മോഹന്സിങ്ങ്. കോണ്‍ഗ്രസ് അദ്ദേഹത്തിന് പിന്നിലുണ്ടെന്നും മാര്‍ച്ചിനുശേഷം സോണിയാഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തുടര്‍ന്ന് മന്‍മോഹന്‍സിങ്ങുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തി. കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും എം.പിമാരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments