പ്രിയാ പിള്ളയ്ക്കെതിരേ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രിയ പിള്ളയുടെ പാസ്പോര്‍ട്ടിലെ ഓഫ് ലോഡ് മുദ്ര എടുത്തുനീക്കാനും വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്നും പ്രിയ പിള്ളയുടെ പേരു നീക്കാനും കോടതി ഉത്തരവിട്ടു.
ജനുവരി 11നു ലണ്ടനില്‍ നടന്ന പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണു പ്രിയയെ ഡല്‍ഹി വിമാനത്താവള അധികൃതര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തത്. മധ്യപ്രദേശിലെ മഹാനിലെ കല്‍ക്കരി ഖനനത്തിനെതിരെ പ്രചാരണം നടത്തുന്ന ഗ്രീന്‍പീസ് സംഘടനയുടെ മുതിര്‍ന്ന പ്രവര്‍ത്തകയാണ് ആലപ്പുഴ സ്വദേശിയായ പ്രിയ.
Comments