കൊലക്കേസ് പ്രതി ജയിലില്‍ നിന്ന് തനിക്ക് മൊബൈല്‍ സന്ദേശമയച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം ജയിലില്‍ കഴിയുന്ന പ്രതിയാണ് തനിക്ക് സന്ദേശമയച്ചത്. നിയമസഭയിലെ കയ്യാങ്കളിയില്‍ ജയില്പുളളിയായ താന്‍ പോലും ലജ്ജിക്കുന്നു എന്നായിരുന്നു പ്രതിയുടെ സന്ദേശം. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ തനിക്ക് സന്ദേശമയച്ചതായും ചെന്നിത്തല വ്യക്തമാക്കി.
ഇതോടെ ജയിലുകളില്‍ തടവു പുള്ളികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ആഭ്യന്തര മന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. സംഭവം വിവാദമായതോടെ മുന്‍ തടവു പുള്ളിയാണ് ആഭ്യന്തര മന്ത്രിക്ക് സന്ദേശം അയച്ചതെന്നും പ്രസംഗിച്ചപ്പോള്‍ വാക്ക് പിഴച്ചതാണെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
Comments