നിയമസഭയില്‍ സ്പീക്കറുടെ ഡയസ് അടക്കമുള്ളവ തകര്‍ത്ത സംഭവത്തില്‍ അഭിമാനം തോന്നുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന് എം.എല്‍.എ. സഭാ സമ്മേളനത്തില്‍ നിന്നുള്ള സസ്പെന്ഷന് തനിക്ക് മണ്ണാങ്കട്ടയാണെന്നും ജയരാജന് പറഞ്ഞു. നാടിന്‍െറയും സംസ്ഥാനത്തിന്‍െറയും ശബ്ദം സഭയില്‍ ഉയര്‍ത്താന്‍ സാധിച്ചു. ഉമ്മന്‍ചാണ്ടിയുടെ ചെലവിലല്ല താന്‍ എം.എല്‍.എയായത്. ജനങ്ങളോടാണ് തനിക്ക് ബാധ്യതയെന്നും ജയരാജന് ചൂണ്ടിക്കാട്ടി.
സ്പീക്കറുടെ ഡയസില്‍ കയറി അക്രമം നടത്തിയ ജയരാജന് അടക്കമുള്ള അഞ്ച് ഇടതു എം.എല്‍.എമാരെ ഈ സമ്മേളനകാലത്തു നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പീക്കറുടെ കസേര ഡയസില്‍ നിന്നു നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞ ജയരാജന്‍െറ പ്രവൃത്തിയാണു സസ്പെന്ഷന് വഴിവെച്ചത്.
Comments