ത്രിപുരയില്‍ സദാചാര പോലീസിന്റെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. മൂന്നു കുട്ടികളുടെ അമ്മയായ കന്യാപതി ദെബാര്മ എന്ന 55 വയസുകാരിയെയാണ് അയല്‍ക്കാര്‍ വെടിവച്ച് കൊന്നത്. ദലായി ജില്ലയില്‍ കമാല്പൂരിലാണ് സംഭവം.അടുക്കളയില്‍ ഇവര്‍ പാചകം ചെയ്യുമ്പോള്‍ അയല്‍ക്കാരായ യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സമയം ദെബാര്മയുടെ ഭര്‍ത്താവും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ദെബാര്മയ്ക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.
Comments