സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ 2014ലെ പോപ്പുലര്‍ ചോയ്സ് പുരസ്കാരം ഇന്റലിജന്‍സ് ഡിഐജി പി. വിജയന്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ഈ പുരസ്കാരം സ്വന്തമാക്കി.ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ്. കിരണ്‍ കുമാറും മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ. കെ. രാധാകൃഷ്ണനും പങ്കിട്ടു.
ഇന്ത്യയില്‍ മുഴുവന്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിജയന് പുരസ്കാരം സ്വന്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2014 പുരസ്കാരം. നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി, മൈക്രോസോഫ്റ്റ് ചെയര്മാന് സത്യ നഡേല, വിപ്രോ ചെയര്മാന് അസിം പ്രേമംജി, എഴുത്തുകാരന് ചേതന്‍ ഭഗത്, എന്‍. ചന്ദ്രശേഖരന് തുടങ്ങിയവരും വിവിധ മേഖലകളില്‍ പുരസ്കാരത്തിന് അര്‍ഹരായി.
Comments