നിയമസഭയില്‍ ലഡുവിതരണം നടത്തിയത് തെറ്റായിപ്പോയെന്ന് സ്പീക്കര്‍ എന്‍ ശക്തന്. ബജറ്റ് അവതരിപ്പിച്ചതിനു ശേഷമാണ് ലഡുവിതരണം നടത്തിയത്. ലഡുവിതരണം നടത്തുമ്പോള്‍ താന്‍ സഭയിലില്ലാതിരുന്നതിനാലാണ് കണ്ടില്ലെന്ന് പറഞ്ഞത്. പിന്നീട് അന്വേഷിച്ചതില്‍ നിന്നും ലഡുവിതരണം നടത്തിയതായി മനസ്സിലായി. നിയമസഭക്കകത്ത് ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് നിയമമുണ്ട്. ലഡുവിതരണം നടത്തിയവരെ
താക്കീത് ചെയ്യും- ശക്തന് പറഞ്ഞു. വനിതാ എം എല്‍ എമാരുടെ പരാതിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
Comments