പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം. സയണിസ്റ്റ് പാര്‍ട്ടിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നായിരുന്നു എക്സിറ്റ്പോള്‍ ഫലം വ്യക്തമാക്കിയിരുന്നത്.
ഭൂരിപക്ഷം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ലിക്കുഡ് പാര്‍ട്ടി 29 സീറ്റുകള്‍ നേടി. എതിര്‍കക്ഷിയായ സയണിസ്റ്റ് പാര്‍ട്ടിക്ക് 24 സീറ്റുകള്‍ ലഭിച്ചു. 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ പുതിയ സഖ്യകക്ഷി സര്‍ക്കാരിന് വീണ്ടും കളമൊരുങ്ങി. കൂടുതല്‍ വോട്ടുകിട്ടിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ മുന്നണി രൂപവത്കരിക്കുമെന്നാണ് കരുതുന്നത്.
Comments