ജി കാര്‍ത്തികേയന്‍െറ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. എന്‍. ശക്തന് സ്പീക്കറായതിനെ തുടര്‍ന്ന് ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും യോഗം ചുമതലപ്പെടുത്തി.
പന്തളം സുധാകരന്‍െറ ഫേസ്ബുക് പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ മാര്‍ച്ച് 20 ന് കെ.പി.സി.സി വക്താക്കളുടെ യോഗം ചേരും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍െറ അധ്യക്ഷതയിലാണ് യോഗം. ഏപ്രില്‍ നാലിന് യു.ഡി.എഫിന്‍െറ സമ്പൂര്‍ണ നേതൃയോഗം ചേരാനും തീരുമാനിച്ചു.
Comments